ടൊവീനോ തോമസ് നായകനായെത്തുന്ന’ലൂക്ക’യിലെ വീഡിയോ ഗാനം പുറത്തെത്തി. ‘ഒരേ കണ്ണാല്‍’ എന്ന് തുടങ്ങുന്ന ഗാനം മനു മഞ്ജിത്ത് ആണ് എഴുതിയിരിക്കുന്നത് സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്നു.
കലാകാരനും സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റുമാണ് ലൂക്കയില്‍ ടൊവീനോ . നവാഗതനായ അരുണ്‍ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവി. അന്‍വര്‍ ഷരീഫ്, നിതിന്‍ ജോര്‍ജ്, വിനീത കോശി, ജാഫര്‍ ഇടുക്കി, പൗളി വല്‍സന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.
Leave a Comment