രണ്ട് വര്‍ഷത്തേക്ക് പത്തിലേറെ സിനിമകള്‍ !!!! മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്..;

അടുത്ത രണ്ടുവര്‍ഷത്തേക്ക് മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ച് ആരും വരേണ്ട എന്ന അവസ്ഥയാണ് ഉള്ളത്.. 2019-2020 വര്‍ഷങ്ങളില്‍ മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത് പത്തോളം സിനിമകളാണ്. ഇതിന്റെ തിരക്കിലായതു കാരണം ഈ വര്‍ഷങ്ങളില്‍ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കാന്‍ താരം തയാറാകുകയില്ലെന്നാണ് അറിയുന്നത്. പുതുമുഖ സംവിധായകര്‍ മുതല്‍ പരിചയസമ്പന്നരായവര്‍ വരെ മമ്മൂട്ടിയോടൊപ്പം സിനിമകള്‍ ചെയ്യാന്‍ പോവുകയാണ്. വലിയ ഇടവേളകളില്ലാതെ തുടരെ തുടരെ മമ്മൂട്ടി ചിത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും റിലീസിനെത്തും. ആരാധകര്‍ കാത്തിരിക്കുന്ന എല്ലാതരം സിനിമകളും ഇവയില്‍പ്പെടുന്നു. ഉണ്ട എന്ന ഖാലിദ് റഹ്മാന്‍ – മമ്മൂട്ടി ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യാന്‍ പോവുകയാണ്. അതുകഴിഞ്ഞ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്ന 10 സിനിമകളും അതിന്റെ വിവരങ്ങളും താഴെ പറയുന്നു.

മാമാങ്കം
എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ബ്രഹ്മാണ്ഡ ചിത്രം ഈ മാമാങ്കമാണ്. ചരിത്രവേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. വേണു കുന്നപ്പിള്ളി ആണ് നിര്‍മ്മാതാവ്. 2019ല്‍ ചിത്രം റിലീസ് ചെയ്യും.

പതിനെട്ടാം പടി
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരും അതിഥി താരമായി എത്തുന്നു. 2019ല്‍ ചിത്രം റിലീസ് ചെയ്യും.

ഗാനഗന്ധര്‍വ്വന്‍
രമേഷ് പിഷാരടി സംവിധായകന്‍ ആവുന്ന രണ്ടാമത്തെ ചിത്രം. ഗാനഗന്ധര്‍വ്വന്‍ എന്ന ഈ ചിത്രത്തില്‍ ഗാനമേളക്കാരന്‍ കാലസദന്‍ ഉല്ലാസായാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. 2019ല്‍ തന്നെ ഈ ചിത്രം റിലീസ് ചെയ്യും.

അജയ് വാസുദേവ് ചിത്രം
രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന് നവാഗതരായ ബിബിന്‍ മോഹന്‍ – അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ ഷൂട്ടിംഗ് തീര്‍ന്നാല്‍ ഉടന്‍ അജയ് വാസുദേവ് ചിത്രം തുടങ്ങും.

അമീര്‍
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ നവാഗതനായ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് അമീര്‍. കണ്‍ഫെഷന്‍ ഓഫ് എ ഡോണ്‍ എന്നാണ് ഈ ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. 2019 അവസാനം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സി.ബി.ഐ. അഞ്ചാം ഭാഗം
തുടര്‍ച്ചയായ വിജയങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ച മമ്മൂട്ടിയുടെ സി.ബി.ഐ. സീരിസിലെ അഞ്ചാം ഭാഗം. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത ഓണത്തിന് റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിധം ഷൂട്ടിംഗ് തുടങ്ങാന്‍ ആലോചനകള്‍ നടക്കുന്നു.

ബിലാല്‍
മലയാളത്തില്‍ ട്രെന്‍ഡ് സെറ്റര്‍ ആയ ബിഗ് ബിയുടെ രണ്ടാം വരവ്. അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ തിരിച്ചുവരവ് കൂടിയാണ് ബിലാല്‍. ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന മാസ്സ് കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ തിരക്കഥക്കായി കൂടുതല്‍ റിസേര്‍ച്ചുകള്‍ നടക്കുകയാണ്. 2020ല്‍ ആയിരിക്കും ബിലാല്‍ തുടങ്ങുക.

അയാം എ ഡിസ്‌കോ ഡാന്‍സര്‍
സൂപ്പര്‍ഹിറ്റ് സംവിധായകന്‍ നാദിര്‍ഷ അണിയിച്ചൊരുക്കുന്ന നാലാമത്തെ ചിത്രമാണ് അയാം എ ഡിസ്‌കോ ഡാന്‍സര്‍. ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കുന്നതാണ്. 2020ല്‍ ആയിരിക്കും റിലീസ്.

കോട്ടയം കുഞ്ഞച്ചന്‍ 2
മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം കൊണ്ടുവരുന്നത് പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ്. െ്രെഫഡേ ഫിലിമ്‌സിന്റെ ബാനറില്‍ വിജയ് ബാബു ഈ ചിത്രം നിര്‍മ്മിക്കുന്നു. 2020ലെ പ്രൊജക്റ്റാണിത്.

കുഞ്ഞാലി മരക്കാര്‍
മമ്മൂട്ടിയുടെ ഏറെ ഉറ്റുനോക്കുന്ന ചരിത്ര വേഷമാണ് കുഞ്ഞാലി മരക്കാരിന്റേത്. ഇടക്കാലത്തു വച്ച് മുടങ്ങി പോയ ഈ ചിത്രം വീണ്ടും ആരംഭിക്കാനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തങ്ങള്‍ നടക്കുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സും ആഗസ്റ്റ് സിനിമാസും ചേര്‍ന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. 2020ല്‍ ചിത്രം ആരംഭിക്കാനാണ് തീരുമാനം.

pathram:
Related Post
Leave a Comment