ബാലഭാസ്‌കറിന്റെ മരണം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതയെന്ന ആരോപണത്തില്‍ ഉറച്ച് പിതാവ് കെ.സി.ഉണ്ണി. അപകടം ബാലഭാസ്‌കറിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അപകടം നടന്ന വിവരം തന്നെ അറിയിച്ചത്. ആശുപത്രിയിലെ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തില്‍ ആദ്യം തന്നെ സംശയമുണ്ടായിരുന്നു. തങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ സംശയവും ആദ്യം തന്നെ കേസ് അന്വേഷിച്ച ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി.ക്ക് എഴുതി നല്‍കിയിരുന്നുവെന്നും കെ.സി.ഉണ്ണി പറഞ്ഞു.

അര്‍ജുന്‍ ആണ് വാഹനം ഓടിച്ചതെന്നായിരുന്നു വെന്റുലേറ്ററില്‍ കഴിഞ്ഞിരുന്നപ്പോള്‍ ബാലഭാസ്‌കര്‍ ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങളുടെ ഈ ആരോപണങ്ങളൊന്നും പോലീസ് മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്ന രീതിവെച്ച് പരിശോധിക്കുമ്പോള്‍ അപകടത്തിലെ ദുരൂഹത വ്യക്തമാണ്. ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴി ഡി.ആര്‍.ഐ.രേഖപ്പെടുത്തും.

pathram:
Related Post
Leave a Comment