ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നു; രണ്ട് വിക്കറ്റ് നഷ്ടമായി

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ കച്ചകെട്ടി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡുപ്ലെസി ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒന്‍പതാം ഓവറില്‍ അവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 29 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത തമിം ഇഖ്ബാലാണ് പുറത്തായത്. അതേ പിച്ചിലാണ് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് 104 റണ്‍സിന് പരാജയപ്പെട്ടത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഹാഷിം അംലയ്ക്ക് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ഡ്വെയ്ന്‍ പ്രിട്ടോറിയസിനു പകരം ക്രിസ് മോറിസും ടീമില്‍ ഇടംപിടിച്ചു. സ്‌റ്റെയ്ന്‍ ഈ മത്സരത്തിലും കളിക്കുന്നില്ല.
കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങിയ ബംഗ്ലാദേശിന് ആദ്യ മത്സരമാണിത്. ദുര്‍ബലര്‍ എന്ന പഴയ പേര് മാറ്റാനെത്തുന്ന ബംഗ്ലാദേശ് സമീപകാലത്ത് ടീം എന്ന നിലയില്‍ ഏറെ പുരോഗമിച്ചിട്ടുണ്ട്. അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് 95 റണ്‍സിന് തോറ്റിരുന്നു.

ഇരുനൂറോളം മത്സരങ്ങള്‍ കളിച്ച നാലുപേര്‍ ടീമിലുണ്ട്. ഓപ്പണര്‍ തമീം ഇഖ്ബാലിന് വെള്ളിയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റത് തിരിച്ചടിയായി. പരിചയസമ്പന്നനായ തമീം ഞായറാഴ്ച കളിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. ലോകകപ്പില്‍ ഇരു ടീമുകളും മുമ്പ് മൂന്നു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ രണ്ടു തവണ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കിയപ്പോള്‍ ഒരു തവണ ജയം ബംഗ്ലാദേശിനായിരുന്നു.

pathram:
Related Post
Leave a Comment