രാജ്യ സുരക്ഷയും ജനക്ഷേമവും മോദി സര്‍ക്കാരിന്റെ ലക്ഷ്യം: അമിത ഷാ

ന്യൂഡല്‍ഹി: ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. അത്തരം മുന്‍ഗണനകള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏല്‍പ്പിച്ചതിന് പ്രധാനമന്ത്രി നേരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി പറഞ്ഞു.

നോര്‍ത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസില്‍ ചുതലയേല്‍ക്കാനെത്തിയ ഷായെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജെയിനും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.

ആഭ്യന്തര സഹമന്ത്രിമാരായ ജി.കെ റെഡ്ഡിയും നിത്യാനന്ദ റായിയും ഇന്ന് ചുമതലയേറ്റു. തീവ്രവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയും അനധികൃത കുടിയേറ്റങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിനാവും അമിത് ഷാ കൂടുതല്‍ മുന്‍ഗണ നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജമ്മു കശ്മീരിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തി.

pathram:
Related Post
Leave a Comment