വിനീത് ശ്രീനിവാസന്റെ നെഞ്ചം മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു

സ്വന്തം കഴിവുകള്‍ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. അഭിനേതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഗായകന്‍ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കൈവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ കഥയാണ് വിനീതിന് പറയാനുള്ളത്. വിനീത് ശ്രീനിവാസന്‍ എന്ന ഗായകന്റെ പാട്ടുകള്‍ എന്നും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ ഇടയിലേക്ക് അദ്ദേഹത്തിന്റെ ഒരു മ്യൂസിക് വീഡിയോ എത്തിയിരിക്കുകയാണ്.

വിനീത് ശ്രീനിവാസന്‍ ആലപിച്ച നെഞ്ചം എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. വിണ്‍ നിലവിതാ…. എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്തിറങ്ങിയത്. മനോഹരമായ പ്രണയ ദൃശ്യങ്ങളോടെയാണ് ഗാനത്തിന്റെ അവതരണം. പുറത്തിറങ്ങി രണ്ടു ദിനം പിന്നിടുമ്പോള്‍ മ്യൂസിക് വീഡിയോയ്ക്ക് ഒന്നര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടം നേടിയിട്ടുണ്ട് ഈ മ്യൂസ്‌ക് വീഡിയോ.

ഗണേഷ് രാജ് സംവിധാനം ചെയ്ത രാവേ നിലാവേ എന്ന ആല്‍ബത്തിന് ശേഷം പ്രിബു ജോണ്
ആണ് നെഞ്ചം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. സനത്ത് ശിവരാജ് ആണ് നെഞ്ചം സംവിധാനവും എഡിറ്റിങും ചെയ്തിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് ശബരീഷ് ഉത്രാടം ആണ്. മനു മഞ്ജിത് വരികള്‍ എഴുതിയിരിക്കുന്നു. നെഞ്ചത്തിന് വേണ്ടി മനോഹരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അജിത് വിഷ്ണു ആണ്.

pathram:
Related Post
Leave a Comment