കേരളത്തില്‍ യുഡിഎഫ് കുതിപ്പ്… 20ല്‍ 20സീറ്റിലും ലീഡ് തുടരുന്നു…

കൊച്ചി: കേരളത്തില്‍ 20 സീറ്റുകളിലും ലീഡ് നിലയില്‍ യുഡിഎഫ് മുന്നേറുന്നു. രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ 35000 പിന്നിട്ടു രാഹുല്‍ ഗാന്ധിയുടെ ലീഡ് നില. 15 ശതമാനത്തോളം വോട്ട് എണ്ണിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍…

രാജ്യത്തെ 542 ലോക്സഭാ മണ്ഡലങ്ങളില്‍ 531 മണ്ഡലങ്ങളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 300 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 118 സീറ്റുകളില്‍ യുപിഎയും 113 സീറ്റുകളില്‍ മറ്റ് പാര്‍ട്ടികളും മുന്നേറുന്നു.

ശശി തരൂര്‍ ലീഡ് കൂട്ടുന്നു
തിരുവന്തപുരത്ത് ശശി തരൂരിന്റെ ലീഡ് രണ്ടായിരം കടന്നു. കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തുണ്ട്.

എന്‍ഡിഎ ലീഡ് 300 കടന്നു
എന്‍ഡിഎ : 314
യുപിഎ : 115
എസ്.പി + : 17
മറ്റുള്ളവര്‍ : 87

പത്തനംതിട്ടയിൽ വീണ ജോ‍‍‍‍ര്‍ജ്ജ് രണ്ടാം സ്ഥാനത്ത്
പത്തനംതിട്ടയിൽ വീണ ജോ‍‍‍‍ര്‍ജ്ജ് രണ്ടാം സ്ഥാനത്തേക്ക് ഇടത് സ്ഥാനാ‍‍ര്‍ത്ഥി വീണ ജോര്‍ജ്ജ് മുന്നേറി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനാണ് മൂന്നാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്.

ലീഡില്‍ മുന്നില്‍ രാഹുലും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനും
സംസ്ഥാനത്ത് ലീഡ് അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധിയും വി.കെ ശ്രീകണ്ഠനും രാജ്‍മോഹന്‍ ഉണ്ണിത്താനുമാണ് ഏറ്റവും മുന്നില്‍. രാഹുലിന് 30,000ലധികം വോട്ടിന്റെ ലീഡുള്ളപ്പോള്‍ വി.കെ ശ്രീകണ്ഠന് 20,000ലധികം വോട്ടിന്റെ ലീഡുണ്ട്.
രാജ്‍മോഹന്‍ ഉണ്ണിത്താന്‍ നിലവില്‍ പതിനായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്.

രമ്യ ഹരിദാസ് മുന്നിലാണ്
ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ലീഡ് വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ 20000 വോട്ടുകള്‍ക്ക് ഇവിടെ രമ്യ മുന്നിലാണ്.

pathram:
Related Post
Leave a Comment