ഭരണം പിടിക്കാന്‍ നിര്‍ണായക നീക്കവുമായി യുപിഎ

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക നീക്കവുമായി യുപിഎ. സെകുലര്‍ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന പേരില്‍ പുതിയ മുന്നണി വരും. യുപിഎയുടെ ഘടക കക്ഷികള്‍ക്കൊപ്പം ആറു പാര്‍ട്ടികള്‍ ചേരും. ജനവിധി അനുകൂലമെങ്കില്‍ എസ് ഡി എഫ് എന്ന പേരില്‍ രാഷ്ട്രപതിയെ കാണും.

തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി, തെലുഗു ദേശം പാര്‍ട്ടി, ഇടതുപക്ഷം എന്നീ പാര്‍ട്ടികള്‍ കൂടി യുപിഎയുടെ ഭാഗമാകുമെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം അഭിപ്രായഭിന്നതകള്‍ മറന്ന് സംഖ്യം സാധ്യമാക്കാനായിരിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുക.

pathram:
Related Post
Leave a Comment