തൃശൂരില്‍ വിജയം ഉറപ്പെന്ന് പ്രതാപന്‍; എല്‍ഡിഎഫിന് രണ്ടാം സ്ഥാനമാകും

തൃശൂര്‍: തന്റെ വിജയസാധ്യതയില്‍ ആശങ്കയില്ലെന്ന് തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍. തൃശൂരില്‍ വിജയം ഉറപ്പെന്നും, ബിജെപി മൂന്നാം സ്ഥാനത്തും, എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തുമെന്നാണ് ടിഎന്‍ പ്രതാപന്റെ പ്രവചനം.

മതനിരപേക്ഷതയ്ക്കായിരുന്നു തൃശൂരിലെ വോട്ട്. നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ വികാരം പലത്തില്‍ പ്രതിഫലിക്കുമെന്നും പ്രതാപന്‍ പറയുന്നു. ആരും പ്രതീക്ഷിക്കാത്ത വലിയൊരു ഭൂരിപക്ഷം തൃശൂരില്‍ യുഡിഎഫിനുണ്ടാകുമെന്നും 25,000 വോട്ടിന് മുകളില്‍ തൃശൂര്‍ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് ടിന്‍െ പ്രതാപന്‍ പറയുന്നത്.

ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍ എന്നിവയുടെ റിപ്പോര്‍ട്ടിംഗ് ചുമതലയാണ് തനിക്കുള്ളതെന്നും, വിജയസാധ്യതയില്‍ താന്‍ ആശങ്ക പങ്കുവെച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ടിന്‍െ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വന്ന പ്രസ്താവനകള്‍ വളച്ചൊടിക്കപ്പെട്ടെതാണെന്നും ഹൈന്ദവ വോട്ടുകളില്‍ ഉള്‍പ്പെടെ ചോര്‍ച്ച ഉണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ടിഎന്‍ പ്രതാപന്‍ പറയുന്നു.

pathram:
Related Post
Leave a Comment