കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന പരാമര്‍ശത്തില്‍ പ്രകാശ് കാരാട്ടിനോട് സിപിഎം വിശദീകരണം തേടി. വിവാദ പരാമര്‍ശത്തില്‍ ബംഗാള്‍ ഘടകം നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
വിഷയത്തില്‍ കാരാട്ട് വിശദീകരണം നല്‍കിയെന്ന് സിപിഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. ബിജെപിയും മമതയും തമ്മില്‍ ഒത്തുകളിച്ചെന്നാണ് ഉദ്ദേശിച്ചതെന്ന് കാരാട്ട് വിശദീകരിച്ചതായും സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു. ബംഗാളില്‍ ബിജെപി നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചേക്കാം. എന്നാല്‍ അമിത് ഷാ പറയുന്നതുപോലെ 23 സീറ്റ് ലഭിക്കാന്‍ പോകുന്നില്ല – മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞതാണിത്. ഇതിനെതിര ബംഗാള്‍ സിപിഎം ഘടകം രംഗത്ത് വന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ബംഗാള്‍ ഘടകം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കാരാട്ടില്‍ നിന്ന് പാര്‍ട്ടി വശദീകരണം തേടി.
ബംഗാളില്‍ പ്രചാരണത്തിനെത്തിയ പ്രകാശ് കാരാട്ടിനോട് നേരിട്ട് ഇക്കാര്യം ചോദിച്ചിരുന്നതായി സുര്‍ജ്യകാന്ത് മിശ്ര പറയുന്നു. ബംഗാളില്‍ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിപിഎം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും സുര്‍ജ്യകാന്ത് മിശ്ര പറഞ്ഞു.
Leave a Comment