ദുല്‍ഖര്‍ ഇനി പ്രൊഡ്യൂസര്‍..!!! ചിത്രത്തില്‍ താരം അഭിനയിക്കില്ല..?

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. അടുത്തിടെ താന്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. ‘അശോകന്റെ ആദ്യ രാത്രി’ എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ നടന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്മാരായ സണ്ണി വെയിന്‍, ശേഖര്‍ മേനോന്‍, ജേക്കബ് ഗ്രിഗറി, വിജയ രാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന ചിത്രമാകും അശോകന്റെ ആദിരാത്രി. സംവിധായകനും പുതുമുഖമാണ്.

ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാതാവായ ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുകയില്ലെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. മറ്റു വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നാണ് ദുല്‍ഖര്‍ കുറിച്ചു.

pathram:
Related Post
Leave a Comment