ഫോനി: ഒഡീഷക്ക് കേരളം 10 കോടി രൂപ നല്‍കും

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡീഷക്ക് ആശ്വാസമായി 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക അനുവധിക്കുക. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റ് സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു.

pathram:
Related Post
Leave a Comment