കൊച്ചി: കേരളത്തില്‍ ഐ എസ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട കേസിലെ പ്രതിയും ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു. രാജ്യാന്തര ഭീകരസംഘടനയായ ഐ എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയുമാണ് ഫൈസല്‍.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട അബൂബക്കറുമായി ഫൈസലിന് ബന്ധമുണ്ടെന്നാണ് എന്‍ ഐ എ നിഗമനം.
ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് ശേഷം എന്‍.ഐ.എ.സംഘം അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശിയായ റിയാസ് അബൂബക്കറില്‍ നിന്നുമാണ് ഫൈസലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന ദോഹയിലായിരുന്ന ഇയാള്‍ എന്‍.ഐ.എ നിര്‍ദേശ പ്രകാരം കൊച്ചിയിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ഫൈസല്‍ ഉള്‍പ്പെടെ മൂന്ന് പേരെ എന്‍.ഐ.എ.കേസില്‍ പ്രതിചേര്‍ത്തിരുന്നു. കാസര്‍കോട് സ്വദേശികളായ പി.എ.അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറഫാത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Leave a Comment