പുതുമുഖ നായകനും ക്യാമറാമാനും കഞ്ചാവുമായി പിടിയില്‍

കൊച്ചി: കഞ്ചാവുമായി പുതുമുഖ നായകനും ക്യാമറാമാനും എക്സൈസിന്റെ പിടിയില്‍. ജമീലാന്റെ പൂവന്‍കോഴി എന്ന സിനിമയിലെ പുതുമുഖ നായകനായ കോഴിക്കോട് സ്വദേശി മിഥുനും(25) ക്യാമറാമാനായ ബംഗളുരു സ്വദേശി വിശാല്‍ വര്‍മ്മയുമാണ് പിടിയിലായത്.

ഫോര്‍ട്ട്കൊച്ചി ഫോര്‍ട്ട് നഗറിലുള്ള സണ്‍ഷൈന്‍ എന്ന ഹോം സ്റ്റേയില്‍ രണ്ടു മാസമായി താമസിച്ചുവരികയായിരുന്നു ഇരുവരും. പതിവായി ലഹരി ഉപയോഗിക്കാറുണ്ടെന്നു പ്രതികള്‍ സമ്മതിച്ചു. കൊച്ചിയിലെ സിനിമാ ഷൂട്ടിങ് സൈറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സിനിമാ ഷൂട്ടിങ് സൈറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ചു കുടുതല്‍ അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്.

കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ടോണി കൃഷ്ണ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജയറാം, സെയ്ദ്, റിയാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സജിത എന്നിവര്‍ പങ്കെടുത്തു.

pathram:
Related Post
Leave a Comment