അമിത് ഷായെ കൊലക്കേസിലെ പ്രതിയെന്ന് വിളിച്ചതില്‍ ചട്ടലംഘനമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍; രാഹുല്‍ ഗാന്ധിക്ക് ക്ലീന്‍ചിറ്റ്

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷായെ കൊലക്കേസിലെ പ്രതിയെന്ന് വിശേഷിച്ചിപ്പ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാട്ടി ബിജെപി പരാതി നല്‍കിയിരിരുന്നു.

എന്നാല്‍ കൊലക്കേസിലെ പ്രതിയെന്ന് വിളിച്ചതില്‍ ചട്ടലംഘനമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ 23 ന് നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്കിടയാക്കിയത്. അമിത് ഷായെ ഒരു കോടതിയിലും കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും ഇത് നിലനില്‍ക്കെ കുറ്റവാളി എന്ന് വിശേഷിപ്പിച്ചത് ചട്ടലംഘനമാണെന്നാണ് ബിജെപി പരാതിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമില്ലെന്ന നിലപാടിലാണ് കമ്മീഷന്‍. നേരത്തെ മധ്യപ്രദേശിലെ ഷാര്‍ദുളില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ആദിവാസികളെ വെടിവെച്ച് കൊല്ലാനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നുവെന്ന പരാമര്‍ശത്തിലാണ് നോട്ടീസ്.

മോദിക്കും അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. അതിനിടെ കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചു എന്ന പരാതിയില്‍ പ്രിയങ്ക ഗാന്ധിക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment