സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; രണ്ടു പെണ്‍കുട്ടികള്‍ക്ക് 500ല്‍ 499 മാര്‍ക്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം- 88.7%, ആണ്‍കുട്ടികളുടെ വിജയശതമാനം- 79.4 %.

ഏറ്റവും മികച്ച വിജയശതമാനം നേടിയ മേഖല തിരുവനന്തപുരമാണ്, 98.2%. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് പരീക്ഷ നടന്നത്. പരീക്ഷാഫലത്തിന് സന്ദര്‍ശിക്കുക.

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതില്‍ 78 കേന്ദ്രങ്ങള്‍ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ഥികളും പരീക്ഷ എഴുതി. മെയ് മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നറിയിച്ച പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാന്‍ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു

pathram:
Related Post
Leave a Comment