എണ്ണം പറയുന്നില്ല, മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും: തോമസ് ചാഴിക്കാടന്‍

കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. വളരെ നല്ല വിജയപ്രതീക്ഷയാണ് ഉള്ളത്. ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും താന്‍ പറയുന്നില്ലെന്നും നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ജോസഫ് ചാഴിക്കാടന്‍ പറഞ്ഞു.

നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും സന്ദര്‍ശിക്കാനാണ് തീരുമാനം. സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് അനുകൂല തരംഗം കോട്ടയത്തും ഉണ്ടെന്ന് തോമസ് ചാഴിക്കാടന്‍ പറഞ്ഞു

pathram:
Related Post
Leave a Comment