അരിവാളിന്‌ കുത്തിയാല്‍ വോട്ട് മോദിക്ക് പോകും: പാലക്കാട് ഇടതിനെ വിറപ്പിക്കുന്ന ഫോര്‍മുല അവതരിപ്പിച്ച് എ.കെ ആന്റെണി

കേരളത്തില്‍ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ഫോര്‍മുലയുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാടുകള്‍ എടുക്കാറുള്ള ആന്റണിയുടെ വാദം കേരളത്തില്‍ ഇടതു മുന്നണിക്ക് വോട്ട് ചെയ്താല്‍ അത് മോദിക്കുള്ള വോട്ടായി മാറുമെന്നാണ്. എ.കെ ആന്റണിയുടെ സുഹൃത്തും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി.കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ആന്റണി എങ്ങനെയാണ് ഇടത് ജയം മോദിയെ പ്രധാനമന്ത്രിയാക്കുന്നതെന്ന് വിശദീകരിക്കുന്നത്.

”ഇടതുപക്ഷത്തിന് ഇത്തവണ വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രണ്ടു കക്ഷികളില്‍ ആരെയെങ്കിലും മാത്രമേ ഗവര്‍ണമെന്റ് ഉണ്ടാക്കാന്‍ ക്ഷണിക്കും. ബിജെപിയാണെങ്കില്‍ അവരെ വിളിക്കും. കോണ്‍ഗ്രസാണ് ഒന്നാംകക്ഷിയെങ്കില്‍ കോണ്‍ഗ്രസിനെ വില്‍ക്കും. ഒന്നാം കക്ഷിയെ മാത്രമല്ല, ഒന്നാം കക്ഷിയുടെ കൂടെയുള്ള സഖ്യകക്ഷകളെ കൂടി വിളിക്കും. സഖ്യകക്ഷികളുടെ പിന്തുണ കൂടിയുള്ള ഒറ്റകക്ഷിയെയാകും വിളിക്കും. അല്ലെങ്കില്‍ മോഡിയെ തന്നെ വിളിക്കും. അതുകൊണ്ട് ബിജെപി വരരുത് എന്നാഗ്രഹിക്കുന്ന ഇടതുപക്ഷ വോട്ടര്‍മാര്‍ പോലും രാഷ്ട്രീയം മറന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യണം”- ഏ.കെ ആന്റണി പറയുന്നു.

കോണ്‍ഗ്രസിനെ ബിജെപിയെക്കാളും ഭൂരിപക്ഷമുള്ള ഒറ്റകക്ഷിയാക്കുന്നതിന് നേതാക്കള്‍ അവതരിപ്പിച്ച വാദങ്ങളില്‍ ഏറ്റവും മൂര്‍്ച്ചയേറിയതാണ് ആന്റണിയുടെ വാദം. ശബരിമലയുടെ പേര് പറഞ്ഞ് ബിജെപി വോട്ട് പിടിക്കുന്നതിന് ഇടയിലാണ് ആന്റണിയുടെ വാദം പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഈ പ്രചാരണം യുഡിഎഫ് ഏറ്റെടുക്കുകയാണ്.

പാലക്കാട് യുഡിഎഫഅ സ്ഥാനാര്‍ത്ഥിയും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ വി.കെ ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റണി ക്യാമ്പ് ചെയ്യുകയായിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ നേരില്‍ കണ്ടാണ് ആന്റണി പാലക്കാട് പ്രവര്‍ത്തനം സജീവമാക്കിയത്. ഗ്രൂപ്പ് വ്യത്യാസങ്ങളില്ലാതെ ഇക്കുറി പാലക്കാട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ എം.പി വീരേന്ദ്ര കുമാറആയിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് പ്രാദേശികമായി ഇത് ഏറെ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായതോടെ ഏറെ ആവേശത്തിലാണ് പാലക്കാട്. ഏ.കെ ആന്റണിയുടെ വാദം ന്യൂനപക്ഷ വോട്ടര്‍മാരെ ഏറെ ചിന്തിപ്പിക്കുന്നതാണ്. ഇടതുപക്ഷത്തേയ്ക്ക് ചാഞ്ഞ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതാണ് ആന്റണിയുടെ വാദം.

pathram:
Related Post
Leave a Comment