മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്. ടാങ്കര്‍ ലോറി ഗുഡ്സ് ഓട്ടോയിലിടിച്ചാണ് അപകടം. പശ്ചിമ ബംഗാള്‍ സ്വദേശികളായ സബീറലി, സൈദുല്‍ ഖാന്‍, സാദത്ത് എന്നിവരാണ് മരിച്ചത്.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൂട്ടിലങ്ങാടി പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എല്‍പിജിയുമായി വരുന്ന ടാങ്കര്‍ ലോറി കോണ്‍ക്രീറ്റ് തൊഴിലാളികളുമായി പോകുന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു.

രാവിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനംനിറച്ച ശേഷം ഗുഡ്സ് ഓട്ടോ പുറത്തേക്ക്വരുന്ന സമയത്താണ് അപടമുണ്ടായത്. മൂന്ന് തൊഴിലാളികള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

pathram:
Related Post
Leave a Comment