തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമെന്ന് സര്‍വേ

കൊച്ചി: എന്‍എസ്എസ് നിലപാട് നിര്‍ണ്ണായകമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് A-Z സര്‍വെ ഫലം. തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ വോട്ടര്‍മാരെ എന്‍എസ്എസ് നിലപാട് വളരെ അധികം സ്വാധീനിച്ചിച്ചുണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എന്‍എസ്എസ് നിലപാട് തെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പറയുന്നത് 61 ശതമാനം പേരാണ് .

അതില്‍ തന്നെ വളരെ വലിയ തോതില്‍ സ്വീധീനിക്കുമെന്ന് പറയുന്ന 15ശതമാനം പേരുണ്ട്. വലിയ തോതില്‍ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 27 ശതമാനം പേരാണ്. ഏറെക്കുറെ സ്വാധീനിക്കുമെന്ന് പറയുന്ന 17 ശതമാനം പേര്‍ വേറെയും ഉണ്ട്. അതേസമയം എന്‍എസ്എസ് നിലപാട് ഒരുഘടകമെ അല്ലെന്ന് പറയുന്നത് 16 ശതമാനം പേരാണ്. 23 ശതമാനം ആളുകള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായവും ഇല്ല.

ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്‌നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം തയ്യാറാക്കിയത്. 20 മണ്ഡലങ്ങളില്‍ നിന്നും സാന്പിളുകള്‍ ശേഖരിച്ചാണ് സര്‍വെ ഫലം തയ്യാറാക്കിയത്.

pathram:
Related Post
Leave a Comment