‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ മേക്കിംഗ് വീഡിയോ….

സമീപകാലത്ത് ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി ഏഴിനാണ് തീയേറ്ററുകളിലെത്തിയത്. റിലീസ്ദിനം മുതല്‍ സിനിമ കണ്ട പ്രേക്ഷകരെല്ലാം പ്രചാരകരാവുന്ന കാഴ്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങി അഭിനേതാക്കളില്‍ മിക്കവരുടെയും പ്രകടനങ്ങളും പ്രശംസിക്കപ്പെട്ടു. റിലീസിന് രണ്ട് മാസം പിന്നിടുമ്പോഴും പ്രധാന കേന്ദ്രങ്ങളില്‍ ചിത്രത്തിന് ഇപ്പോഴും പ്രദര്‍ശനമുണ്ട്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളുടെയും ചിത്രീകരണമുണ്ട്.

pathram:
Related Post
Leave a Comment