സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ സംഘിയാക്കുന്നു; സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും മാത്രം നാടാണോ ഇത്…?

കൊച്ചി: സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ രംഗത്ത്. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് കല്‍പ്പറ്റ നാരായണന്‍ സി.പി.എമ്മിനെ വിമര്‍ശിച്ചത്. സിപിഎമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതിയെന്ന് കല്‍പ്പറ്റ നാരായണന്‍ ആരോപിച്ചു.

ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍ വെച്ച് അവര്‍ ധന്യരാകും. സി.പി.എമ്മിന്റേയും ഉറ്റ ശത്രുക്കളായ ആര്‍എസ്എസ്സിന്റെയും മാത്രം നാടാണോ ഇതെന്നും കല്‍പ്പറ്റ ചോദിക്കുന്നു. എല്ലാവര്‍ക്കും ഇടമുള്ള വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണെന്നും കല്‍പ്പറ്റ നാരായണന്‍ ഓര്‍മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

സിപിഎമ്മിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശകനെ സംഘിയാക്കുകയാണ് പാര്‍ട്ടി അനുഭാവികളുടെ രീതി. ഭൂമിമലയാളത്തിലേറ്റവും ഹീനമായ ഈ വിശേഷണം വിമര്‍ശകന്റെ തലയില്‍ വെച്ച് അവര്‍ ധനൃരാകും. പ്രിയനന്ദന്റെ തലയിലൊഴിച്ച ദ്രാവകത്തേക്കാള്‍ നാറുന്ന ഈ പദപട്ടാഭിഷേകത്താല്‍ സഖാക്കള്‍ എന്താണ് നേടുന്നത്? സിപിഎമ്മിന്റേയും ഉറ്റ ശത്രുക്കളായ ആറെസ്സസ്സിന്റേയും മാത്രം നാടാണിതെന്നോ. Either CPIM or RSS എന്നതാണോ മലയാളിക്ക് സാദ്ധൃമായ ഏക identtiy? എല്ലാവര്‍ക്കും ഇടമുള്ള, വിയോജിപ്പുകള്‍ക്കിടമുള്ള ഒരു നാട് നിങ്ങള്‍ ഇല്ലാതാക്കുകയാണ്. വൃതൃസ്തമായ നിലപാടുകളുള്ളവരെയെല്ലാം സംഘികളാക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നതെന്തെന്ന് നിങ്ങളറിയുന്നില്ല.

pathram:
Leave a Comment