ഞാന്‍ നിങ്ങള്‍ക്കൊപ്പം കിടക്കണമെങ്കില്‍ നായകനൊപ്പം നിങ്ങള്‍ ആരെയൊക്കെ കിടത്തും..?

മീടു ക്യാമ്പെയ്ന്‍ സിനിമാരംഗത്തെ പല സംഭവങ്ങളും പുറത്തുകൊണ്ടുവന്നു. ഇപ്പോഴിതാ മറാത്തി നടി ശ്രുതിയുടെ വെളിപ്പെടുത്തലാണ് സിനിമാ ലോകത്തെ ചര്‍ച്ച. പ്രധാന വേഷത്തിന് പകരമായി കൂടെ കിടക്കാന്‍ ക്ഷണിച്ച നിര്‍മാതാവിനോട് തന്റെ പ്രതികരണം എത്തരത്തില്‍ ഉള്ളതായിരുന്നുവെന്നു താരം ഹ്യുമണ്‍ ഓഫ് ബോംബെയ്ക്ക് വേണ്ടി എഴുതിയ പോസ്റ്റില്‍ കുറിക്കുന്നു.

16-ാം വയസ്സിലാണ് സിനിമയിലെത്തിയത്. ഒരു സിനിമയിലെ പ്രധാന വേഷത്തിലേക്കുള്ള ഓഡിഷന്‍ സമയമായിരുന്നു. തന്നോട് ആദ്യം വളരെ പ്രൊഫഷണലായിട്ടായിരുന്നു നിര്‍മാതാവ് പെരുമാറിയത്. പക്ഷേ പിന്നീട് കോംപ്രമൈസ് എന്ന രീതിയിലായി. ഒരു രാത്രി ഒരുമിച്ച് എന്നൊക്കെ അയാള്‍ പറഞ്ഞുതുടങ്ങി.

എന്നാല്‍ ഇത് കേട്ട് തനിക്ക് നില്‍ക്കാനായില്ല, ‘ഞാന്‍ താങ്കള്‍ക്കൊപ്പം കിടക്കണമെങ്കില്‍ ആരെയെല്ലാം താങ്കള്‍ ഹീറോയ്ക്കൊപ്പം കിടത്തും’ എന്ന് തിരിച്ചു ചോദിച്ചു, തന്റെ അപ്രതീക്ഷിത ചോദ്യത്തില്‍ അയാള്‍ ഞെട്ടിയെന്ന് ശ്രുതി വെളിപ്പെടുത്തയിരിക്കുകയാണ്. ശേഷം അയാളുടെ പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരെ അറിയിച്ചു. പക്ഷേ നിര്‍മാതാവിന്റെ പേര് താരം പുറത്തുവിട്ടിട്ടില്ല. ആ സമയത്തെ ധൈര്യമാണ് തന്നെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചതെന്നും അപമാനിക്കപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും നടി വ്യക്തമാക്കിയിരിക്കുകയാണ്.

pathram:
Related Post
Leave a Comment