മധുരരാജയില്‍ എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത്? മമ്മൂട്ടിയുടെ രസികന്‍ മറുപടി…

മധുരരാജയില്‍ എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത്?. വൈശാഖ് സംവിധാനം ചെയ്!ത പോക്കിരിരാജയില്‍ മമ്മൂട്ടിയും പൃഥ്വിരാജും ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയില്‍ പൃഥ്വിരാജ് ഇല്ല. എന്തുകൊണ്ടാണ് പൃഥ്വിരാജ് ഇല്ലാത്തത് എന്നതിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. പോക്കരിരാജയില്‍ തന്റെ സഹോദരനായെത്തിയത് പൃഥ്വിരാജ് ആണ്. എന്നാല്‍ അയാള്‍ വിവാഹം കഴിഞ്ഞ് ലണ്ടനിലായതിനാല്‍ മധുരരാജയുടെ കഥ നടക്കുന്ന സഥലത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മമ്മൂട്ടിയുടെ തമാശ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
എല്ലാത്തരം സിനിമകളിലും അഭിനനയിക്കണം എന്നതാണ് ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു. നടനാകുമ്പോള്‍ എല്ലാ കഥാപാത്രങ്ങളും പരിശ്രമിക്കണമെന്നുണ്ട്. അതിനുള്ള ധൈര്യം 36 വര്‍ഷമായി രംഗത്തുള്ള തനിക്ക് പ്രേക്ഷകര്‍ തന്നിട്ടുണ്ട്. സിനിമയ്ക്ക് ദേശകാലാന്തരങ്ങളില്ല. മാനുഷിക വികാരങ്ങള്‍ക്കോ മൂല്യങ്ങള്‍ക്കോ കാലങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമെന്നും തോന്നുന്നില്ല. നന്മയുടെ ഭാഗത്തുള്ള സിനിമയാണ് മധുരരാജയെന്നും മമ്മൂട്ടി പറയുന്നു.

pathram:
Related Post
Leave a Comment