തെഞ്ഞെടുപ്പ് കോഴ: 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംശയകരമായ പണമിടപാടുകളെ തുടര്‍ന്നു 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍. ഈ അക്കൗണ്ടുകളിലേക്കു തിരഞ്ഞെടുപ്പിനു മുന്‍പായി സംശയകരമായ സാഹചര്യത്തില്‍ പണം നിക്ഷേപിക്കപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.
10,000 രൂപ വീതം ആകെ 1.7 കോടി രൂപയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. വോട്ടിനായി സ്ഥാനാര്‍ഥികള്‍ ആരെങ്കിലും പണം നല്‍കുന്നതാണോ എന്നു പരിശോധിക്കുമെന്ന് കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു. ആദായനികുതി വകുപ്പും ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ സാധാരണക്കാര്‍ക്കെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ എന്ന ലക്ഷ്യത്തോടെ 2014 ഓഗസ്റ്റില്‍ ആരംഭിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഭാഗമായാണ് ജന്‍ധന്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നത്.

pathram:
Leave a Comment