സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു: പുതിയ സിനിമയിലെ നായകന കുറിച്ച് ലാല്‍ ജോസ്

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹായിയായാണ് സിനിമ ലോകത്തേക്ക് അദ്ദേഹം എത്തുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സഹസംവിധായകനായി. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ നാല്‍പ്പത്തിയൊന്ന് എന്ന ചിത്രത്തിന്റെ ഒരുക്കത്തിലാണ് അദ്ദേഹം. പുതിയ സിനിമയിലെ നായകന കുറിച്ച് പറയുകയാണ് ലാല്‍ ജോസ്.

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

‘1991ലെ ഒരു വേനല്‍ക്കാലം, സുഹൃത്ത് സംവിധാനം ചെയ്യുന്ന ടെലിഫിലിമിന്റെ ഷൂട്ട് കൊടുങ്ങല്ലൂരില്‍… ഞാന്‍ അസോസിയേറ്റ് ഡയറക്ടര്‍. ആ സെറ്റില്‍ സന്ദര്‍ശകനായി എത്തിയ സുന്ദരനായ ചെറുപ്പക്കാരന്‍. മിഖായേലിന്റ സന്തതികളിലെ അലോഷിയായി അതിനകം സുന്ദരികളുടെ ഹൃദയം കവര്‍ന്ന അവനെ യൗവ്വന സഹജമായ അസൂയയോടെ ഞാന്‍ പരിചയപ്പെട്ടു.

സംവിധായകനാകും മുമ്പേ ഞാന്‍ പരിചയപ്പെട്ട നടന്‍. എന്റെ ആദ്യ സിനിമയായ മറവത്തൂര്‍ കനവ് മുതല്‍ ഒപ്പമുള്ളവന്‍.. എന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുളള നടന്‍. എട്ട് സിനിമകള്‍. ഇപ്പോഴിതാ നാല്‍പ്പത്തിയൊന്നിലെ നായകന്‍. തലശ്ശേരിയില്‍ വേനല്‍ കത്തിനില്‍ക്കുമ്പോള്‍ ഷൂട്ടിങ്ങ് ടെന്‍ഷനുകളെ തണുപ്പിക്കുന്നത് അവന്റെ അസാധ്യഫലിതങ്ങളാണ് ‘ ബിജു മേനോന്‍ ഈ സെറ്റിന്റെ ഐശ്വര്യം’.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment