സ്വന്തം കുടുംബത്തെപ്പറ്റിയാണെങ്കില്‍ ഇങ്ങനെ പറയുമോ..? ആരെക്കുറിച്ചും എന്തു പറയാമെന്നാണോ..? നിലപാടാണോ..? ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസ് പിന്‍വിലക്കണമെന്ന് ആവശ്യപ്പെട്ട പി.സി. ജോര്‍ജിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ഇതേതുടര്‍ന്ന് ഹര്‍ജി ജോര്‍ജ് പിന്‍വലിച്ചു.

ഹര്‍ജിയിലും നടിയുടെ പേര് പരാമര്‍ശിച്ചതില്‍ കോടതി അതൃപ്തിയും പ്രകടിപ്പിച്ചു. സ്വന്തം കുടുംബത്തെപ്പറ്റിയാണെങ്കില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോ എന്ന് ചോദിച്ച ഹൈക്കോടതി ആരെക്കുറിച്ചും എന്തു പറയാമെന്ന നിലപാടാണോ എന്നും ചോദിച്ചു. കേസ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയാണ് സമീപിച്ചത്. നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് നെടുമ്പാശേരി പോലീസ് ആണ് ജോര്‍ജിനെതിരെ കേസെടുത്തത്. ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

pathram:
Related Post
Leave a Comment