ശബരിമല: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റില്ല. ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഫെബ്രുവരി ആറിനാണ് പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. നിരീക്ഷകസമിതിക്കെതിരായ ഹര്‍ജിയും കോടതി അംഗീകരിച്ചില്ല.

മണ്ഡലകാലത്തെ നിരോധനാജ്ഞ ചോദ്യം ചെയ്തും യുവതീപ്രവേശത്തെ എതിര്‍ത്തുമുള്ള 32ല്‍ പരം ഹര്‍ജികള്‍ ഹൈക്കോടതിയില്‍നിന്ന് സുപ്രീംകോടതിയിലേക്കു മാറ്റണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ ഡിസംബര്‍ 3നാണ്. 3 മാസത്തിനു ശേഷമാണ് സര്‍ക്കാരിന്റെ ഈ ആവശ്യം സുപ്രീം കോടതി പരിഗണിക്കുന്നത്.

pathram:
Leave a Comment