ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസെടുത്തു

കൊല്ലം: ഡി.സി.സി.പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പോലീസ് കേസെടുത്തത്.

വ്യാപകപരാതി വന്നതിനെത്തുടര്‍ന്ന് ബിന്ദുകൃഷ്ണ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

pathram:
Related Post
Leave a Comment