ആലപ്പുഴയില്‍ എത്തിയ ട്രെയിനില്‍ ശിശുവിന്റെ മൃതദേഹം

ആലപ്പുഴ: ആലപ്പുഴ റയില്‍വെ സ്റ്റേഷനിലെത്തിയ എറണാകുളം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനിന്റെ ശുചിമുറിയില്‍ ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ 9.30ന് ആണ് മൃതദേഹം കണ്ടത്.

ശുചീകരണ ജീവനക്കാര്‍ ശുചിമുറി വൃത്തിയാക്കുമ്പോള്‍ വെള്ളം പുറത്തു പോകുന്നതിനു തടസ്സമുണ്ടായിരുന്നു. വെള്ളം ശക്തിയായി പമ്പ് ചെയ്തപ്പോഴാണു പൈപ്പില്‍ മൃതദേഹം കുടുങ്ങിയിരിക്കുന്നതു കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. വളര്‍ച്ചയെത്താത്ത ശിശുവാണെന്നു സംശയിക്കുന്നു.

pathram:
Related Post
Leave a Comment