തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

കൊച്ചി: തിരുവല്ലയില്‍ കഴിഞ്ഞയാഴ്ച യുവാവ് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. 65 ശതമാനം പൊള്ളലേറ്റതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ രക്തസമ്മര്‍ദ്ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്തു.

ഈ മാസം 12നായിരുന്നു വിവാഹഭ്യര്‍ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍വച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു(18)വിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലിലേക്ക് മാറ്റുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ്.

pathram:
Related Post
Leave a Comment