ക്രിസ്റ്റിയാനോയുടെ ശിക്ഷ നാളെ വിധിക്കും; ആശങ്കയോടെ ആരാധകര്‍

ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് യുവേഫ വിധിക്കുന്ന ശിക്ഷയെന്താകുമെന്നതില്‍ ആശങ്കയിലാണ് ആരാധകരും യുവന്റസ് ടീം മാനേജ്മെന്റും. അതിരുവിട്ട ആഘോഷത്തില്‍ ക്രിസ്റ്റ്യാനോ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ യുവേഫ നാളെയാണ് നടപടി പ്രഖ്യാപിക്കുക.

ഒപ്പം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവയെ നേരിടുന്ന അയാക്സും. റോണോയില്ലെങ്കില്‍ അയാക്സിന് ആദ്യപാദത്തില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഏപ്രില്‍ 11നാണ് യുവഅയാക്സ് ആദ്യപാദ മത്സരം. പിഴയോ മത്സര വിലക്കോ ലഭിക്കാവുന്ന കുറ്റമാണ് റൊണാള്‍ഡോയ്ക്കെതിരേ കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ ചാമ്ബ്യന്‍സ് ലീഗില്‍ അയാക്സിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുവെ മാനേജ്മെന്റും ആരാധകരും. റയല്‍ മാഡ്രിഡില്‍ നിന്ന് പൊന്നുംവില കൊടുത്ത് യുവന്റസ് റൊണാള്‍ഡോയെ ഇറ്റാലിയിലെത്തിച്ചത് തന്നെ ചാമ്ബ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ്. 1996ന് ശേഷം യുവന്റസിന് ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടാനായിട്ടില്ല.

പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഉജ്ജ്വല ഹാട്രിക്കോടെ യുവന്റസിനെ പിടിച്ചുയര്‍ത്തിയ റൊണാള്‍ഡോ സൈഡ് ലൈനിന് സമീപമെത്തി നടത്തിയ വിവാദ ആഘോഷമാണ് പെരുമാറ്റചട്ടലംഘനമെന്ന യുവേഫ കണ്ടെത്തിയത്.

നേരത്തെ ആദ്യ പാദത്തില്‍ യുവന്റസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചശേഷം അത്ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതിന് മറുപടിയായാണ് റൊണാള്‍ഡോ പ്രതികരിച്ചതെന്നാണ് വിലയിരുത്തല്‍. മോശം പ്രതികരണത്തിന് സിമിയോണിക്കെതിരേ യുവേഫ 20,000 യൂറോ പിഴശിക്ഷ ചുമത്തിയിരുന്നു. അതിനിടെ 9 മാസത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റ്യാനോ യൂറോ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്ബില്‍ ചേര്‍ന്നു.

pathram:
Related Post
Leave a Comment