വയനാട്ടില്‍ മത്സരിക്കുമോ എന്ന് ചോദിച്ച ചെന്നിത്തലയ്ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി

ഉമ്മന്‍ചാണ്ടിയുടെ കടുംപിടിത്തം കാരണം സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുകയും കോണ്‍ഗ്രസിന്റെ ഉള്ളിലെ അഭിപ്രായവിത്യാസം മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. ഉമ്മന്‍ചാണ്ടി ടി. സിദ്ദിക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാട് കൈക്കൊള്ളുമ്പോള്‍ ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് എന്നവാദമുയര്‍ത്തിയാണ് ചെന്നിത്തല എതിര്‍ക്കുന്നത്.

പിന്നീട് നടത്തിയ ഒരു സൗഹൃദ സംഭാഷണത്തിനിടെ രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിച്ചുകൂടെ എന്ന് ചെന്നിത്തല ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും അതിന്റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞതായും സൂചനകളുണ്ട്.

രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കണമെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ഒരു ആവശ്യവുമായി കേരളത്തില്‍ നിന്നും ഉയര്‍ന്നത്. രാഹുല്‍ കര്‍ണ്ണാടകയില്‍ നിന്ന് ജനവിധി തേടിയാല്‍ കോണ്‍ഗ്രസ് സംവിധാനം പ്രതിസന്ധികളില്‍ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ നിര്‍ദ്ദേശം.

എന്നാല്‍, വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുല്‍ പറഞ്ഞു. പക്ഷേ ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നതിലാണ് തന്റെ ശ്രദ്ധ മുഴുവനെന്നും അമേഠിയില്‍ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുല്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

pathram:
Leave a Comment