ഇമ്മാതിരി ഫോട്ടോകള്‍ ഇറക്കി ഞങ്ങളെ പോലുള്ള ചെറുപ്പക്കാരുടെ ജീവിതം തകര്‍ക്കരുത്..!!! മമ്മൂട്ടിയുടെ കിടില്‍ ഫോട്ടോയ്ക്കുള്ള കമന്റുകള്‍ വൈറല്‍..!!!

മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെ ഇന്നലെ പുറത്തു വിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്. പതിനെട്ടാം പടി എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്. വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നല്‍കിയിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പുറത്തുവിട്ട് 18 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് ഒരു ലക്ഷത്തിന് മേല്‍ ലൈക്ക് ചിത്രത്തിന് കിട്ടിക്കഴിഞ്ഞു. കമന്റിനും ഷെയറിനും ക്ഷാമമില്ല. മിനിറ്റുകള്‍ കൊണ്ടാണ് ലൈക്കും ഷെയറും വര്‍ധിക്കുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്.

60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഏറെ സാമൂഹ്യ പ്രധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്.

രസകരമായ കമന്റുകളാണ് പുതിയ ചിത്രത്തിന് ചുവട്ടില്‍ വന്നുകൊണ്ടിരിക്കുന്നത്….

pathram:
Related Post
Leave a Comment