കാഞ്ഞങ്ങാട്: രാജ്‌മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ നേതൃത്വത്തിലെ പടലപ്പിണക്കമാണ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്നും സുബ്ബയ്യറൈയെ ഒഴിവാക്കാന്‍ കാരണമെന്നാണ് ആരോപിക്കുന്നത്.
ഉണ്ണിത്താന്റെ രംഗപ്രവേശനത്തില്‍ ഒരു വിഭാഗം രാജിഭീഷണി ഉയര്‍ത്തിയിരുന്നു. 18 പേര്‍ ഭാരവാഹിത്വം രാജി വയക്കുമെന്നാണ് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പറഞ്ഞു. പ്രതിഷേധസൂചകമായി സുബ്ബയ്യ റൈയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.
പ്രതിഷേധം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രശ്‌ന പരിഹരിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു കഴിഞ്ഞു. എതിര്‍പ്പുള്ള ഡിസിസി നേതാക്കളുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചു. പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
പ്രാദേശിക നേതാക്കള്‍ ഉണ്ടായിട്ടും പുറത്തുനിന്നുള്ള നേതാവിനെ ഇറക്കിയതില്‍ ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തുന്നുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടുത്തദിവസം മണ്ഡലത്തില്‍ എത്തും.
Leave a Comment