ക്യാംപസില്‍ ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് ഷൈന്‍ (വീഡിയോ)

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ തീയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കിടിലന്‍ പെര്‍ഫോമന്‍സിലൂടെ ഷൈന്‍ നിഗവും ചിത്രത്തില്‍ കൈയ്യടി വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഈട, കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് ഷെയ്ന്‍ നിഗം.

സമൂഹമാധ്യമങ്ങളിലടക്കം ഒട്ടനവധി ആരാധകരുണ്ട് ഷെയ്‌നിന്. ആരാധകരോടൊത്ത് ഡാന്‍സ് കളിക്കാനും പാടാനും ഒന്നും ഷെയ്ന്‍ യാതൊരു മടിയും കാണിക്കാറില്ല. അതിനൊരു തെളിവാണ് ഈ വീഡിയോ.. പുനലൂര്‍ എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടുന്ന ഷെയ്‌നിന്റെ വീഡിയോണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്.

ഷെയ്ന്‍ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരി 2 വിലെ റൗഡി ബേബി ഗാനത്തോടൊപ്പം മതിമറന്ന് ചുവടുകള്‍ വയ്ക്കുകയാണ് ഷെയ്ന്‍ നിഗം. ആരാധകരും ഷൈനിനൊപ്പം ചുവടുവയ്ക്കുന്നു.

pathram:
Related Post
Leave a Comment