മലപ്പുറത്ത്‌ കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മത്സരിക്കും

മലപ്പുറം: മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ എസ്.ഡി.പി.ഐയുടെ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നാണ് അറിയുന്നത്. എസ്.ഡി.പി.ഐയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച പുറത്തായതു ലീഗിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണ് എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിനിര്‍ണയം പുറത്തുവരുന്നത്. ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെത്തന്നെ മലപ്പുറത്തു മത്സരിപ്പിക്കണമെന്നായിരുന്നു എസ്.ഡി.പി.ഐ. ഭാരവാഹികളുടെ പൊതുതീരുമാനം.

ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നേരത്തേ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ (ചാലക്കുടി), സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍(കണ്ണൂര്‍), സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി (വടകര), എസ്.ഡി.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ബാബു മണി കരുവാരക്കുണ്ട് (വയനാട്), എസ്.ഡി.പി.ഐ. മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ.സി. നസീര്‍ (പൊന്നാനി), എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം. ഫൈസല്‍ (എറണാകുളം) എന്നിവരെയാണു പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ഒഴികെ 19 സീറ്റിലും മത്സരിക്കണമെന്നാണു സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായമെങ്കിലും കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക. 10 സീറ്റില്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് ഏകദേശ ധാരണയായി.’യഥാര്‍ത്ഥ ബദലിന് എസ്.ഡി.പി.ഐക്കു വോട്ട് ചെയ്ുക’ എന്നതയാണു മുദ്രാവാക്യം. 2014 ല്‍ മലപ്പുറത്ത് അന്നത്തെ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരമാണു മത്സരിച്ചത്. അന്ന് 47,000 വോട്ട് നേടി.

pathram:
Leave a Comment