പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍ വി.എസ്. ഇത്തവണയും എത്തും..!!! സ്ഥാനാര്‍ഥികള്‍ക്കുള്ള പോസ്റ്ററുകളിലും വി.എസ് ഉണ്ടാകും

ഈ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ പ്രചാരണപരിപാടിയില്‍ വി.എസ്. എത്തും. ശതകത്തിന്റെ പടിവാതില്‍ക്കെേലക്കത്തുന്ന വി.എസിനെ സാധ്യമാകുന്നയിടങ്ങിലെല്ലാം എത്തിച്ച് പ്രചാരണം കൊഴിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിലും എല്‍.ഡി.എഫിന്റെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായിരുന്ന വി.എസിനെ അദ്ദേഹത്തിന്റെ ആരോഗ്യംകൂടി പരിഗണിച്ച് എത്തിക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണ പ്രചാരണത്തിന് ഇറങ്ങില്ലെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം ആലപ്പുഴയിലെ ഇടതുസ്ഥാനാര്‍ത്ഥി എ.എം. ആരിഫിന്റെ പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ നിരവധി പൊതുയോഗങ്ങളില്‍ വി.എസ്. പങ്കെടുക്കുമെന്നും സി.പി.എം. അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്കായി ഇറക്കുന്ന പോസ്റ്ററുകളിലും മുഖ്യമന്ത്രിക്കൊപ്പം വി.എസും ഉണ്ടാകും.

വി.എസ്. കഴിഞ്ഞാല്‍ മുഖ്യമന്ത്രിയാകും പ്രചാരണരംഗത്തെ താരം. 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും പരമാവധി സ്ഥലങ്ങളിലെത്താനാണ് പിണറായി വിജയന്റെ തീരുമാനം. പിണറായി വിജയന്‍ തന്നെയാണ് തെരഞ്ഞെടുപ്പു പ്രചരണത്തിനു നേതൃത്വം നല്‍കുന്നത്. പ്രളയവും ശബരിമലയുമൊക്കെയായി തന്റെ പ്രതിച്ഛായ പാര്‍ട്ടിക്കകത്തും ജനങ്ങള്‍ക്കിടയിലും ഉയര്‍ന്നെന്ന വിലയിരുത്തലാണ് നേതൃത്വമേറ്റെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ഘടകകക്ഷികളെ ഒതുക്കി സീറ്റ് സി.പി.എമ്മിനും സി.പി.ഐക്കുമായി ചുരുക്കിയതും പിണറായിയുടെ ഇടപെടലായിരുന്നു. എ.കെ.ജി. സെന്ററില്‍ നേരിട്ടെത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതും അദ്ദേഹമായിരുന്നു.

pathram:
Related Post
Leave a Comment