സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണം; കര്‍ശന നിലപാടുമായി ടിക്കാറാം മീണ വീണ്ടും

തിരുവനന്തപുരം: ശബരിമലയുടെ പേരു പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന കര്‍ശന നിര്‍ദേശത്തിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പുതിയ നടപടിയുമായി രംഗത്ത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അദ്ദേഹം. കെഎസ്ആര്‍ടിസി ബസുകളിലും സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലുമുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വകുപ്പ് തലവന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യ തിരഞ്ഞെടപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശം.

കെഎസ്ആര്‍ടിസി ബസുകളില്‍ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ സംബന്ധിച്ച് നല്‍കിയിട്ടുള്ള പരസ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കാന്‍ കമ്മീഷണര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സൈറ്റുകളിലെ പരസ്യങ്ങള്‍ നീക്കാന്‍ വകുപ്പ് സെക്രട്ടറിമാരോടും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സൈറ്റുകളില്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ചിത്രങ്ങളോ പരസ്യ സ്വഭാവമുള്ള വാചകങ്ങളോ പാടില്ല. അതേസമയം ഇടത് ധിക്കാരവും വലത് വഞ്ചനയും എന്ന പേരില്‍ ശബരിമല കര്‍മ്മസമിതി പുറത്തിറക്കിയ നോട്ടീസിനെക്കുറിച്ച് അന്വേഷണം ആം്രഭിച്ചതായും ടിക്കാറാം മീണ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

pathram:
Related Post
Leave a Comment