അന്നുമുതല്‍ അരിവാള്‍ ചുറ്റികയെ നോക്കി താന്‍ വിലപിച്ചിരുന്നു; എന്നും അത് തനിക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നു; ഇന്ന് ഞാന്‍ സഖാവാണെന്നും ഇന്നസെന്റ്

ചാലക്കുടി: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കാള്‍ ഏറെ പ്രത്യേകതകളുള്ള തെരഞ്ഞെടുപ്പിനെയാണ് ഇത്തവണ നേരിടുന്നതെന്ന് നടനും എംപിയുമായ ഇന്നസെന്റ്. കഴിഞ്ഞ തവണ കുടമായിരുന്നു ചിഹ്നം. അപ്പോള്‍ അരിവാള്‍ ചുറ്റികയെ നോക്കി താന്‍ വിലപിച്ചിരുന്നു എന്നും അത് തനിക്ക് വേണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇന്നസെന്റ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പറഞ്ഞു. കാത്തിരുന്ന് അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ വലിയ സന്തോഷം ഉണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് സിനിമാ നടനായാണെങ്കില്‍ ഇത്തവണ മത്സരത്തിനിറങ്ങുന്നത് സഖാവായാണെന്നും ഇന്നസെന്റ് പറഞ്ഞു. മത്സരത്തിനില്ലെന്ന് പറഞ്ഞ് ആദ്യമൊക്കെ മാറി നിന്നെങ്കിലും മുന്നണി തീരുമാനം വന്നതോടെ ചാലക്കുടി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഇപ്പോള്‍ ഇന്നസെന്റ്.

മണ്ഡലത്തില്‍ എംപി എന്ന നിലയില്‍ ഇന്നസെന്റിന്റെ പ്രവര്‍ത്തനങ്ങളെ എതിരാളികള്‍ വിമര്‍ശിക്കുമ്പോള്‍ ചാലക്കുടി മണ്ഡലത്തിലെ വികസന തുടര്‍ച്ചക്ക് ഇന്നസെന്റിനെ വിജയിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നേതാക്കള്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1150 കോടി രൂപയുടെ വികസന പദ്ധതികള്‍ ചാലക്കുടിയില്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ചാണ് ഇന്നസെന്റ് വോട്ട് ചോദിക്കുന്നതും. 5001 പേരടങ്ങിയ വര്‍ക്കിംഗ് ഗ്രൂപ്പിനെയാണ് ഇന്നസെന്റിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടത് മുന്നണി നിയോഗിച്ചിട്ടുള്ളത്.

pathram:
Related Post
Leave a Comment