ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരനാണെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ വിജയശാന്തി. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ സംസാരിക്കവെയായിരുന്നു ഇവരുടെ വിവാദ പരാമര്‍ശം. വിജയശാന്തിയുടെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ജനങ്ങള്‍ മോദിയെ ഭയപ്പെടുകയാണ്. എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുക എന്ന് അറിയില്ല.
ഒരു ഭീകരവാദിയെ പോലെയാണ് മോദിയുടെ രീതികള്‍. വിജയശാന്തി പറഞ്ഞു. പൊതുജനങ്ങള്‍ നേതാക്കന്മാരെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പക്ഷേ മോദി ജനങ്ങളെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി എന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം പോലുള്ള മോദിയുടെ തീരുമാനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ സംസാരിച്ചത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം ശക്തമായിരിക്കും.
ജനാധിപത്യത്തെ തിരികെ കൊണ്ട് വരാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും, മോദി ഒരു സ്വേച്ഛാതിപതിയെ പോലെയാണ് ഭരണം നടത്തുന്നത്. അടുത്ത അഞ്ചുവര്‍ഷം കൂടി ഭരിക്കാന്‍ മോദി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ജനങ്ങള്‍ അതിന് സമ്മതിക്കില്ല എന്ന കാര്യം ഉറപ്പാണെന്നും വിജയശാന്തി പറഞ്ഞു.
റാലിയില്‍ സംസാരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയെ ശക്തമായി വിമര്‍ശിച്ചു. പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മോദിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളായി മാറിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
Leave a Comment