സോണിയ മത്സരിക്കും; റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാകും; രാഹുല്‍ അമേഠിയില്‍; ആദ്യഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലും മുന്‍ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും വീണ്ടും മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍നിന്ന് ജനവിധി തേടും. ഗുജറാത്തിലെ ആനന്ദില്‍ ഭാരത് സിങ് സോളാങ്കിയും വഡോദരയില്‍ പ്രശാന്ത് പട്ടേലും മത്സരിക്കും.

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് ഘട്ടംഘട്ടമായി പ്രഖ്യാപിക്കും.

pathram:
Related Post
Leave a Comment