ലാഹോര്‍: വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലാഹോറിലെത്തിയ ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കാന്‍ അഭിനന്ദന്‍ വര്‍ധമാനെ തിരച്ചയച്ചതോടെ കഴിഞ്ഞെന്ന ഇമ്രാന്‍ ഖാന്റെ പ്രതികരണം അഭിനന്ദനെ കൈമാറിയതിന് പിന്നാലെ പാക്കിസ്ഥാന്‍ ഫോറിന്‍ ഓഫീസ് പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 വിമാനം തകര്‍ന്നാണ് പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക് സൈനികരുടെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയില്‍ റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്.
Leave a Comment