കുണ്ടും കുഴിയുമുള്ള റോഡിനനുസരിച്ച് കാറിന്റെ ബോഡി ഉയര്‍ത്താം..!!! മൂന്ന് സെക്കന്‍ഡ് 100 കിലോമീറ്റര്‍ വേഗം..!! നിരവധി സവിശേഷതകളുമായി കുമാരനല്ലൂരിലെത്തിയ ലംബോര്‍ഗിനി നാട്ടുകാര്‍ക്ക് കൗതുകമായി..! ചെറുകര സിറില്‍ ഫിലിപ്പാണ് 5 കോടി രൂപ മുടക്കി ലംബോര്‍ഗിനിയുടെ ‘ഹുറാകാന്‍’ എന്ന അതിവേഗ മോഡല്‍ സ്വന്തമാക്കിയത്.
വാഹനത്തിന്റെ ഏറ്റവും പുതിയ 610–4 എന്ന വക ഭേദമാണ് സിറില്‍ സ്വന്തമാക്കിയിരിക്കുന്നത്. 7 സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ സംവിധാനമുള്ള കാര്‍ ഫോര്‍ വീല്‍ ഡ്രൈവാണ്. കാര്‍ബണ്‍ ഫൈബര്‍, അലുമിനിയം എന്നിവയാണ് ബോഡി നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 10 സിലിന്‍ഡറുകളും 5200 സിസിയുമുള്ള എന്‍ജിന് 640 കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുണ്ട്. രണ്ടു പേര്‍ക്കു മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. റോഡിന്റെ സ്ഥിതിക്കനുസരിച്ച് മൂന്നു തരത്തില്‍ െ്രെഡവിങ് ക്രമീകരിക്കാന്‍ കഴിയും.
കുണ്ടും കുഴിയുമുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ 45 മില്ലീമീറ്റര്‍ വരെ കാറിന്റെ ബോഡി ഉയര്‍ത്താനും സംവിധാനമുണ്ട്. ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ ഇതര ആഡംബര മോഡലുകളും പ്രവാസി വ്യവസായിയായ സിറിലിന്റെ ഗാരേജിലുണ്ട്.
കോട്ടയം ആര്‍ടി ഓഫിസിലാണ് റജിസ്‌ട്രേഷന്‍ നടത്തുന്നത്. 80 ലക്ഷം രൂപയാണു നികുതിയായി അടയ്‌ക്കേണ്ടത്. കാറിന്റെ മൈലേജ് എത്രയെന്ന് ചോദിച്ച രസികന്‍മാരുണ്ടെന്നു പറഞ്ഞപ്പോള്‍ സിറിലിനും ചിരിപൊട്ടി. ഈ ചോദ്യത്തിന് കമ്പനി പോലും ഇതുവരെ ഉത്തരം നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ന്യൂഡല്‍ഹിയിലും ബെംഗളൂരിലുമാണ് കമ്പനിക്കു സര്‍വീസ് കേന്ദ്രങ്ങളുള്ളത്. ജയ്പൂരിലെ ലംബോര്‍ഗിനി ഷോറൂമില്‍ നിന്നു ട്രക്കിലാണു കോട്ടയത്തു വാഹനമെത്തിച്ചത്.
കഴിഞ്ഞവര്‍ഷം ആദ്യം നടന്‍ പൃഥ്വിരാജ് ആണ് കേരളത്തില്‍ ആദ്യത്തെ ലംബോര്‍ഗിനി ഹുറാകാന്‍ എത്തിച്ചത്.
Leave a Comment