പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനുമുന്‍പുള്ള വിഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടു.. 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പാക് സൈന്യത്തെ പുകഴ്ത്തുകയും ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്നുമുണ്ട്.
വിഡിയോയില്‍ നിന്ന്: ഞാന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍. ഞാന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ്. ഞാന്‍ ഒരു ലക്ഷ്യത്തെ പിന്തുടരാനുള്ള ശ്രമത്തിലായിരുന്നു. പാക്ക് വ്യോമസേന എന്റെ വിമാനം വീഴ്ത്തി. തകര്‍ന്ന വിമാനം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. പാരഷൂട്ട് വഴി ഞാന്‍ താഴെയിറങ്ങി. എന്റെ കയ്യില്‍ തോക്കുണ്ടായിരുന്നു. അവിടെ ഒട്ടേറെ പ്രദേശവാസികളുണ്ടായിരുന്നു.
ഞാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രദേശവാസികള്‍ അമിതാവേശത്തിലായിരുന്നു. ആ സമയം അവിടെയെത്തിയ ക്യാപ്റ്റന്റെ നേതൃത്വത്തിലെത്തിയ പാക്ക് സേനാ സംഘം എന്നെ അവരില്‍ നിന്നു രക്ഷിച്ചു. സേനാ യൂണിറ്റിലെത്തിച്ച എനിക്ക് പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയി. പാക്കിസ്ഥാന്‍ സേന പ്രഫഷനല്‍ മികവോടെയാണു പ്രവര്‍ത്തിക്കുന്നത്. ഞാന്‍ അവര്‍ക്കൊപ്പം സമയം ചെലവഴിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ചു കാട്ടുകയാണ്.
എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. കേവലം 1 മിനിറ്റ് 24 സെക്കന്‍ഡുള്ള വിഡിയോ 18 തവണയോളം എഡിറ്റ് ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
Leave a Comment