ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം ജയ്ഷെ ഭീകര കേന്ദ്രങ്ങളില്‍ ആയിരം കിലോഗ്രാം ബോംബ് വര്‍ഷിച്ച് തിരികെ എത്തും വരെ കണ്‍പോള അടക്കാതെ നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
തലേന്ന് രാത്രി 9.15നാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ എത്തിയത്. ഭക്ഷണത്തിന് ശേഷം സൈനീക നടപടിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വ്യോമസേന മേധാവി ബി.എസ്. ധനോവ തുടങ്ങിയവരുമായി അദ്ദേഹം നിരന്തരമായി അദ്ദേഹം ബന്ധപ്പെടുകയും ചെയ്തിരുന്നു.
പുലര്‍ച്ചെ 3.30 ന് ആക്രമണത്തിന് ശേഷം 4.30ന് ഓപ്പറേഷന് നേതൃത്വം നല്‍കിയവര്‍ തിരികെ എത്തി അവരെ അഭിനന്ദിച്ച ശേഷം അദ്ദേഹം അടുത്ത ദിവസത്തെ തിരക്കുകളിലേക്ക് പ്രവേശിക്കുകയായിരുന്നു. പിറ്റേന്നും തന്റെ പരിപാടികളില്‍ ഒന്നും അദ്ദേഹം മാറ്റം വരുത്തിയിട്ടില്ല.
മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി യോഗം, രാഷ്ട്രപതി ഭവനില്‍ ഗാന്ധി സമാധാന സമ്മാനദാനം, രാജസ്ഥാനിലെ റാലി, ഇസ്‌കോണ്‍ ക്ഷേത്രത്തിലെ ലോകത്തെ ഏറ്റവും വലിയ ഭഗവദ്ഗീതയുടെ സമര്‍പ്പണം തുടങ്ങിയ പരിപാടികളില്‍ ഊര്‍ജ്ജസ്വലനായി തന്നെ മോദി എത്തി.
Leave a Comment