പാക് ആക്രമണത്തിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഇന്ത്യ; വ്യോമാക്രണത്തെ കുറിച്ച് ചൈനയോട് വിവരിച്ച് സുഷമ

വുസെന്‍(ചൈന): വ്യോമാക്രമണത്തിന്റെ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനയില്‍ വച്ച് നടക്കുന്ന 16ാമത് ആര്‍ഐസി രാജ്യങ്ങളുടെ (റഷ്യ-ഇന്ത്യ-ചൈന) ഉച്ചകോടിയില്‍ വച്ചായിരുന്നു സുഷമാ സ്വരാജ് ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കണം എന്ന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ സുഷമാ സ്വരാജ് ചൈനയെ അറിയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചര്‍ച്ച നടത്തി.

താന്‍ ചൈന സന്ദര്‍ശിക്കുന്ന വേളയില്‍ ഇന്ത്യയില്‍ കടുത്ത ദേഷ്യവും ദുഖവും നിലനില്‍ക്കുകയാണ്. ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ ഏറ്റവും മോശമായ ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നത്. പാക്കിസ്ഥാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെയ് ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണ് ആക്രമണം നടത്തിയത്. സുഷ്മ സ്വരാജ് വ്യക്തമാക്കി.

പുല്‍വാമാ ആക്രമണത്തിന് ഇന്ത്യന്‍ വ്യോമസേന തിരിച്ചടി നല്‍കി 24 മണിക്കൂറിനുള്ളിലാണ് സുഷമാ സ്വരാജ് ചൈനയുമായി കൂടിക്കാഴ്ച നടത്തിയത്. യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ് അടക്കം ലോക രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.

pathram:
Related Post
Leave a Comment