തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് കൊടിയേരി

ഇടുക്കി: അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണന്‍. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ കേരള രക്ഷാ യാത്രത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

കാശ്മീരികളെ അംഗീകരിക്കുവാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിക്കണം. പുല്‍വാലയിലെ ഭീകരാക്രമണം സംബന്ധിച്ച് സര്‍വ്വകക്ഷി യോഗം നടക്കുമ്പോള്‍ യുദ്ധസാഹചര്യം ഉണ്ടാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രമിക്കണം.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് അട്ടിമറിക്കല്‍ ശ്രമം നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ചെറുതോണിയില്‍ കേരള രക്ഷാ യാത്രത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment