ഇരട്ടക്കൊലക്കേസ്: പോലീസ് ഭീഷണിപ്പെടുത്തി കുറ്റംസമ്മതിപ്പിച്ചെന്നു പീതാംബരന്‍ കോടതിയില്‍

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയും മുഖ്യ ആസൂത്രികനുമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പീതാംബരന്‍ കുറ്റം നിഷേധിച്ചത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റംസമ്മതിപ്പിച്ചെന്നും പീതാംബരന്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു.

ആരാണ് ഭീഷണിപ്പെടുത്തിയതെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനാണ് തന്നെ നിര്‍ബന്ധിച്ച് കുറ്റംസമ്മതിപ്പിച്ചതെന്നായിരുന്നു പീതാംബരന്റെ മറുപടി.

കൃപേഷിനെ താന്‍ വെട്ടിയെന്ന് പീതാംബരന്‍ നേരത്തെ അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിരുന്നു. എന്നാല്‍ കോടതിയിലെ പീതാംബരന്റെ മലക്കം മറിച്ചില്‍ അന്വേഷണ സംഘത്തിന് തലവേദനയാകും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പീതാംബരന്‍ അടക്കമുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. പീതാംബരനേയും രണ്ടാം പ്രതിയായ സജി സി.ജോര്‍ജിനേയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണം ഏറ്റെടുത്ത െ്രെകം ബ്രാഞ്ച് സംഘം അടുത്ത ദിവസം തന്നെ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിക്കും.

pathram:
Related Post
Leave a Comment