പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ട്; മത്സരിക്കാന്‍ താനില്ലെന്നു നിഷ ജോസ് കെ. മാണി

കോട്ടയം: മത്സരിക്കാന്‍ പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ടെന്നും ലാക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും നിഷ ജോസ് കെ. മാണി. താന്‍ മത്സരിക്കേണ്ടതായുള്ള ഒരു സാഹചര്യവും ഇല്ലെന്നും സാമൂഹികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും നിഷ ജോസ് കെ. മാണി വ്യക്തമാക്കി.

തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി ഒരിക്കലും പറയില്ല. ആര് മത്സരിച്ചാലും അവര്‍ക്ക് പൂര്‍ണ പിന്തുണനല്‍കും. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുംനിഷ ജോസ് വിശദീകരിച്ചു. കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍ നിഷ ജോസ് കെ. മാണി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അവരുടെ പ്രതികരണം.

പാര്‍ട്ടി ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന ചോദ്യത്തിന് അതെല്ലാം പാര്‍ട്ടിയുടെ തീരുമാനങ്ങളാണെന്നും തനിക്ക് ഒന്നുമറിയില്ലെന്നും നിഷ ജോസ് പറഞ്ഞു. കെ.എം. മാണിയും പി.ജെ. ജോസഫും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടാന്‍ സാധ്യതയില്ലെന്നും സാമൂഹികപ്രവര്‍ത്തനങ്ങളാണ് തന്റെ വഴിയെന്നും നിഷ ജോസ് വ്യക്തമാക്കി.

pathram:
Related Post
Leave a Comment